കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൻ്റെ പൂർണ രൂപം പുറത്തു വന്നു. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ 536 പേജുകളുള്ള അന്വേഷണ റിപ്പോർട്ടാണ്.
സംഭവവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്. നവീൻ ബാബുവിനെ പ്രസംഗത്തിന് ശേഷം നിരവധി പേർ ബന്ധപ്പെട്ടെന്നും മൊഴിയിൽ പറയുന്നു. നേരിട്ടും ഫോണിലും നവീനിനെ പലരും ബന്ധപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് കലക്ടർ ചോദിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും പിപി ദിവ്യ മൊഴി നൽകി. യോഗത്തിനെത്തിയത് കലക്ടർ ക്ഷണിച്ചിട്ടെന്നും പിപി ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി. തൻ്റെ പ്രസംഗം സദുദ്ദേശത്തോടെയായിരുന്നു. ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനായിരുന്നു പ്രസംഗമെന്നും ദിവ്യ മൊഴിയിൽ പറയുന്നു. തൻ്റെ പ്രസ്താവന പിന്നീട് എഡിഎം തിരുത്തിയില്ല എന്നും ദിവ്യയുടെ മൊഴി. ഫയലുകൾ നീട്ടിക്കൊണ്ട് പോകരുതെന്ന നിലപാടാണ് തനിക്കുള്ളത്. തൻ്റെ സംഘടനാ പാടവവും മൊഴിയിൽ ദിവ്യ വിശദീകരിക്കുന്നുണ്ട്. ഓരോ ഫയലിലും ഒരോ ജീവിതമുണ്ടെന്ന പ്രശസ്തമായ തട്ടിപ്പ് വാക്യവും ദിവ്യ ഉദ്ധരിച്ചാണ് മൊഴി നൽകിയിട്ടുള്ളത്. അതിൽ നവീൻ ബാബുവിൻ്റെ ജീവിതമുള്ള ഫയലിൽ നിന്ന് അദ്ദേഹത്തിൻ്റെ ജീവിത മങ്ങ് എടുത്ത് നീക്കിയ പണി മാത്രമാണ് താൻ ചെയ്തതെന്ന് മാത്രം ദിവ്യമൊഴിയിൽ അവകാശപ്പെട്ടിട്ടില്ല.
Divine statements about the taking of life are out.